1992 ൽ കാക്കാമൂല ജംഗ്ഷൻ സുഹൃത്ത്ബന്ധത്താൽ ഒത്തുകൂടിയിരുന്ന സർവ്വശ്രീ. അലോഷ്യസ് കാക്കാമൂല, സജീവ് കുമാർ എസ് ബ്ലസിങ്ഹോം, ജയകുമാർ എം ചാമവിള, റോബർട്ട്‌ രാജ് കുഴിയംവിള, വിൻസെന്റ് ഡിവൈൻ ഹൌസ്, ജോൺവില്യം പി കളഭം ഹൌസ് തുടങ്ങിയവരുടെ അന്നത്തെ ചിന്തകളിൽ കാക്കാമൂല ദേശത്തിന് മാത്രമായി ഒരു ഉത്സവം രൂപീകരികരിക്കണമെന്നും ആയതിലൂടെ നാട്ടിലെ കലാകാരന്മാരെയും കലാകാരികളെയും പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള വേദികൾ ക്രമീകരികുകയും വേണം എന്ന ചിന്തയിലൂടെ ശ്രീ. അലോഷ്യസ് മുന്നോട്ടു വച്ച ആശയമാണ് ഐക്യവേദി. ദേശത്തിലെ എല്ലാ സഭാവിഭാഗങ്ങളെയും, നാനാജാതി മതസ്ഥാരെയും ഉൾപ്പെടുത്തുന്നതിലൂടെ ദേശത്തിൽ സമാധാനം നിലനിർത്താൻ കഴിയും എന്ന സെവൻഹിൽ ലൂഥറൻ സഭയുടെ അന്നത്തെ അദ്ത്യക്ഷനായ റവ. വൈ. ക്രിസ്റ്റഫർ അച്ഛന്റെ അഭിപ്രായം കൂടി മനിച്ചു ക്രിസ്മസ് നാളുകൾ ഉത്സവവേളയാകാം എന്ന് തരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ ഐക്യവേദി എന്നത് ക്രിസ്ത്യൻ ഐക്യവേദി എന്ന് ആവിഷ്കരിക്കുകയും ചെയ്തു.

1993 ൽ ഒന്നാം ക്രിസ്മസ് ആഘോഷം നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ആലോചിച്ചു പ്രവർത്തനം തുടങ്ങിയപ്പോൾ സാമ്പത്തിക ക്രമീകരണത്തെക്കുറിച്ചു ആശയക്കുഴപ്പങ്ങൾ ഉണ്ടായിരുന്നു. ഈ അവസരത്തിൽ ആദ്യ സംഭാവന ചെയ്തു പ്രോത്സാഹിപ്പിച്ചത് പള്ളത്തുകാവ് പരേതനായ ശ്രീ. H കാലേബ് നാടാർ അവർകളായിരുന്നു. 2003ൽ അദ്ദേഹം നിര്യാതനാകുകയും അതിനുശേഷം അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി. കൃഷ്ണമ്മ അവർകളുടെ കൈയിൽ നിന്നും ആദ്യ സംഭാവന സ്വീകരിച്ചുവരുന്നു.